Monday, February 11, 2008

വിശുദ്ധ ചാറ്‌ളി തോമാ പുണ്യവാളന്‌

പുണ്യവാളന്മാരെക്കുറിച്ച് കേട്ടിട്ടില്ലെ. വിശുദ്ധ അന്തോണീസ് പുണ്യവാളന്, ഗിവറുഗീസ് പുണ്യവാളന് എന്നിങ്ങനെ ഒട്ടേറെ പുണ്യവാളന്‌മാരെ നമുക്കു ദൈവം തന്നിട്ടുണ്ട്. എന്നാല് മലയാളക്കരക്കു അഭിമാനകരമാകുന്നതരത്തിലുള്ള ഒരു പുണ്യവാളനെ ദൈവം എന്തു കൊണ്ടൊ നമുക്കു തന്നില്ല. മിക്കവാറുമെല്ലാപുണ്യവാളന്മാരും സായിപ്പന്‌മാരൊ മദാമ്മമാരൊ ആണ്. ദൈവത്തിന്റെ ഈ നയത്തില് പ്രതിഷേധിച്ചു കൊണ്ട് മലയാളക്കരയിലെ വിശ്വാസികളും അല്ലാത്തവരുമായ എല്ലാ നസ്രാണികളും നസ്രാണിച്ചികളും, കോയാമാരും, ഇത്താത്തമാരും. നായറ്‌മാരും നായറ്‌ച്ചികളും അങ്ങനെ ഈ മലയാള ലോകത്തിലുള്ള എല്ലാ ജാതികളും ഉപജാതികളും ഒരു ദിവസം ഉപവാസം അനുഷ്ടിക്കുകയും, മുട്ടിപ്പായി പ്രാറ്‌ത്ഥിക്കുകയും ചെയ്തു. എന്നാ‍ല് ദൈവം തമ്പുരാന്‌ ഇതു കൊണ്ടെങ്ങാനും ഇളകുമൊ. അദ്ധേഹം ഇതു കണ്ടെങ്കിലും കണ്ടില്ലാ എന്ന് നടിച്ചു കൊണ്ടിങ്ങനെ ഇരിക്കവെ…

ദൈവത്തിന്റെ ഈ അനങ്ങാപാറ നയത്തിനെതിരെ നസ്രാണികള് മെത്രാന്‍‌മാരു വഴി ഇടയലേഖനം പുറപ്പെടുവിപ്പിച്ചു….കോയാമാര് ഫത്‌വാകൾ പുറപ്പെടുവിച്ചു…..മറ്റുള്ളവരെല്ലാം വേറെ എന്തൊക്കെയൊ പുറപ്പെടുവിച്ചു!

വിശ്വാസികളുടെ ഈ പടപ്പുറപ്പാടു കണ്ട ദൈവം സംഗതി വഷളാകുകയാണെന്നു മനസ്സിലാക്കി. ഇനിയും താൻ അനങ്ങാതിരുന്നാല്‌ വിശ്വാസികളെല്ലാം കൂടി അടുത്ത ഒരു ഇടയലേഖനം വഴിയൊ, ഫത്‌വാ വഴിയൊ ദൈവത്തിന്റെ സിംഹാസനത്തില് നിന്നും തന്നെ പുറത്താക്കുമെന്ന് അദ്ധേഹത്തിനു മനസ്സിലായി..

ഉടന്‌ തന്നെ ദൈവം അടീയന്തിരമായി സ്വർഗ്ഗീയ സഭ വിളിച്ചു കൂട്ടാന് ഉത്തരവിട്ടു. ലോകത്തിലുള്ള സകല പുണ്യവാളന്മാരെല്ലാം ഹാജരായി .ദൈവം അജണ്ട പ്രഖ്യാപിച്ചു…മലയാളക്കരക്കു അടിയന്തിരമായി ഒരു പുണ്യവാളനെയൊ പുണ്യവാളത്തിയൊ നല്‍കണം, അല്ലായെങ്കില് നമ്മുടെ സിംഹാസനം സ്വാഹാ!!!!!.ഇപ്പോള് തന്നെ എനിക്കെതിരെ ഒരു ഇടയലേഖനം പുറപ്പെടുവിച്ചിട്ടുണ്ട്. അല്ലെങ്കില് തന്നെ എന്റെ സിംഹാസനം ആടി നില്‍ക്കുകയാണ്. ഇതില് നിന്നും കരകയറാന് ഒരു വഴി നിങ്ങൾ കണ്ടു പിടിച്ചു തരണം…

പുണ്യവാളന്മാരിലൊരാളെഴുന്നേറ്റ് സംസാരിച്ചു

പു: ദൈവമെ അങ്ങയുടെ സങ്കടം ഞങ്ങള്‌ക്കു മനസ്സിലാകും. അങ്ങു വേവലാതിപ്പെടാതിരിക്കു. നമുക്കെന്തെങ്കിലും പരിഹാരം ഉടന് തന്നെ കാണാം.

ദൈ: ഞാന് എങ്ങനെ വേവലാതിപ്പെടാതിരിക്കും പു: വിശ്വാസികള് നമുക്കെതിരെ ഇടയെലേഖനവും ജിഹാദുകളും പുറപ്പെടുവിക്കുന്നു. കുറെ നാളുകളായി നമ്മുടെ സിംഹാസനം ഒരു ആട്ടത്തിലാണ് അതു കൊണ്ട് എത്രയും പെട്ടെന്നു തന്നെ ഒരു പുണ്യവാളനെയൊ പുണ്യവാളത്തിയൊ കൊടൂത്തില്ലെങ്കില് എന്‌റ്റെ കാര്യം ഒരു വഴിക്കാകും. അതു കൊണ്ട് ഈ കാര്യത്തില് ഞാനാരുടേയും ഉപദേശം സ്വീകരിക്കാന് തയ്യാറല്ല. എല്ലാവരും ഉപദേശിച്ച് ഉപദേശിച്ച് എന്നെ ഒരു വഴിക്കാക്കി.. അതു കൊണ്ട് ഉടനെ തന്നെ ഒരു പുണ്യവാളനെ മലയാളക്കരക്കു കൊടുക്കാനുള്ള നടപടികള് സ്വീകരിക്കണം..

പു: പക്ഷെ ദൈവമെ ഇപ്പോള് തന്നെ ആവശ്യത്തില് കൂടുതല് പുണ്യവാളന‌മാരും പുണ്യവാളത്തിമാരും നമുക്കുണ്ട്, ഒട്ടനവധി പേറ് ഊഴം കാത്തു കിടക്കുന്നു. അപ്പോള്….

ദൈ: പക്ഷെ കിക്ഷെ.. എനിക്കിതൊന്നും കേൾക്കേണ്ട. ഇന്നു തന്നെ പുണ്യവാളനാകാനുള്ള ആളിനെ കണ്ടു പിടിച്ച് വേണ്ട നടപടികള് എടുക്കണം..

പു: കറ്‌ത്താ‍വെ എന്തായാലും ഭൂമിയിലുള്ള ഒരുത്തനും ഇന്നത്തെ സ്ഥിതിക്കു പുണ്യവാളനാകാനുള്ള യോഗമില്ല. എന്തായാലും നമുക്കു ഒരു നറുക്കിട്ടു നോക്കാം. അങ്ങനെയ്ങ്കിലും ഒരാളിനെ കിട്ടിയാല് അവനെ പിടിച്ചു പുണ്യവാളനാക്കാം.

അങ്ങനെ മലയാളത്തിലെ എല്ലാവരുടെയും പെരുകളെഴുതി ദൈവം നറുക്കെടുത്തു. കിട്ടിയതു ചാറ്‌ളി തോമസ് എന്നൊരുത്തനെ..
അങ്ങനെ ചാറ്‌ളി തോമസിനെ ജീവിച്ചിരിക്കുമ്പോള് തന്നെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടികള് എടുക്കാന് ദൂതനെ ചുമതലപ്പെടുത്തി ദൈവം സഭ പിരിച്ചു വിട്ടു….

ഇനി ചാറ്‌ളീ തോമസിനെ ക്കുറിച്ച് കുറച്ചു വാക്കുകള്..

നല്ല ഒന്നാന്തരം നസ്രാണി ചെക്കന്‌. കറകളഞ്ഞ ദൈവവിശ്വാസി.. അനുസരണാശീലന്. സറ്‌വ്വോപരി പരോപകാര തല്‌പരന്.. തൃക്കുന്നതു സെമിനാരിയില് കൊച്ചിലെ അച്ചന് പട്ടം പഠിക്കാന് കൊണ്ട് പോയപ്പോൾ ആ മുഖത്ത് നിന്നുള്ള ഐശ്വര്യം കണ്ട് പഠിപ്പിക്കുന്ന അച്ചന് പറഞ്ഞത്രെ , “ഇവന് പള്ളിയിലെ പഠിത്തമൊന്നും വേണ്ട. പള്ളിയിലെ പഠിത്തതിനുമെത്രയൊ മുകളിലാണ് ഇവന്റെ സ്ഥാനം. ഒരു കാലത്തു ഇവനൊരു മാറ്‌പാപ്പ ആകില്ലന്നാരു കണ്ടു!!!!!!… “

എല്ലാ ഞായറാഴ്ചയും പള്ളിയിലെ കുറ്ബ്ബാനയില് മുടങ്ങാതെ പങ്കുകൊണ്ട് താനൊരു സഭാവിശ്വാസിയായ കുഞ്ഞാടാണെന്നു ചാറ്‌ളി തോമസ് ഊട്ടിയുറപ്പിച്ചു. മറ്റുള്ള കുട്ടീകളൊക്കെ ബാലരമയും ബാലമംഗളവുമൊക്കെ വായിച്ച് സമയം പോക്കുമ്പോള് നസ്രാണി ദീപികയായിരുന്നു ചാറ്‌ളിയുടെ വായനാ ദാഹം തീറ്-ത്തതു. അതില് സ്ഥിരമായി വരുന്ന ഇടയ ലേഖനത്തിന്റെയും മറ്റും വാറ്‌ത്തകള് വായിച്ചു ചാറ്‌ളീ കോള്‍മയിറ്‌കൊണ്ടു. ഇടക്കിടക്കു ദൈവ വിശ്വാസത്തില് മുഴുകി ചാറ്‌ളി പൊട്ടി കരഞ്ഞു. താനിത്രയും പാപിയാണെല്ലൊ എന്നോറ്ത്തു. മെത്രാന്‌മാരായിരുന്നു ചാറ്‌ളിയുടെ ആരാധനാ പാത്രങ്ങള്. കോളേജ് വിദ്യാഭ്യാസ കാലത്തു മറ്റു പെണ്‌കുട്ടികളുടെ മുഖത്തു എന്തിനു കാലില് പോലും നോക്കാത്ത സല്‌സ്വഭാവി.ഇപ്പോഴും അങ്ങനെ തന്നെ!!!!! എന്നാലൊ അതി സുന്ദരന്. കോമള കളേബരന്. അതു കൊണ്ട് തന്നെ പെണ്‌കുട്ടികളുടെ ഹരമായിരുന്നു ചാറ്‌ളി. തറവാടികളായ കെട്ടിക്കാന് പ്രായമായ എല്ലാ കുടുംബങ്ങളിലേയും അമ്മച്ചിമാരുടേയും സ്വപ്നത്തിലുള്ള മരുമകനായിരുന്നു ചാറ്‌ളി. എല്ലാവറ്‌ക്കും നല്ല അഭിപ്രായം. സിഗരറ്റ് വലിയില്ല. കള്ളു കുടീയില്ല, എന്തിനു കുറ്‌ബാനകഴിഞ്നു കിട്ടുന്ന വീഞ്ഞു പോലും അടുത്തു നില്‍കുന്ന ആളിനു കൊടുത്തിട്ടു പോകുന്ന സ്വഭാവം. എന്നു വെചാ നല്ല തങ്കപ്പെട്ട സ്വഭാവം..

പത്തു കല്പനയല്ല പതിനൊന്നു കല്പന പാലിക്കുന്നവനായിരുന്നു ചാറ്‌ളി!!!!!!

അങ്ങനെയുള്ള ചാറ്‌ളി അടൂത്ത കാലത്തായി രാത്രികാലങ്ങളില് ചാടിയേഴുന്നേല്‌ക്കുന്നു. ആകെ കൂടി അസ്വസ്ഥത….. ഉറങ്ങാന് കഴിയുന്നില്ല. ഒന്നു മയങ്ങുമ്പോഴെക്കും എന്തൊക്കെയൊ മനസ്സില് ഓടിയെത്തുന്നു. പുറത്താരോടും പറയാന് കഴിയുന്നില്ല. എങ്ങനെ പറയും, അത്രക്കു ഭീകരമായ കാര്യങ്ങളല്ലെ അടുത്ത കാലത്തായി സംഭവിച്ചു കൊണ്ടിരിക്കുന്നതു, അതിങ്ങനെ മനസ്സിനെ അലോസരപ്പെടുത്തുന്നു, സ്വപനമാണെന്നു വിചാരിച്ചു തള്ളി കളയാനും പറ്റുന്നില്ല, പണ്ടു കാലങ്ങളില് പ്രവാചകന്‌മ്മാറ്ക്കും മറ്റും ദൈവം സ്വപ്തത്തില് പ്രത്യക്ഷപ്പെട്ടു വെളിപാടൂകള് നല്‍കിയിട്ടുണ്ടെന്നു അറിയാം. എന്നാല് ഇത്രയും പാപിയായ തനികെങ്ങനെ ദൈവം വെളിപാടു തരും. അതൊ ഇതു തന്നെ വഴിതെറ്റിക്കാനുള്ള പിശാചിന്റെ പ്രവ‌റ്‌ത്തികളോ?

എന്തായിരുന്നു ചാറ്‌ളിയെ അലട്ടിയ ആ സ്വപ്നനങ്ങള്‌??
ഒന്നു കണ്ണടക്കുമ്പോളെക്കും ദൈവത്തിന്റെ ദുതന് മനസ്സിലോടിയെത്തുന്നു. അദ്ധേഹം തന്നെ തട്ടിയെഴുന്നേല്പ്പിക്കുന്നു. എന്തൊരു ഐശ്വര്യമാണദ്ധേഹത്തിന്റെ മുഖത്ത്…അദ്ധേഹം പറയുന്നു.. എഴുന്നേല്‌ക്കു ചാറ്‌ളീ.. ദൈവത്തിന്റെ പ്രിയപ്പെട്ടവനെ, ദൈവം നിന്റെ മേലനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു. മറ്റൊരാള്‍ക്കും കിട്ടാത്ത അനുഗ്രഹം, ജീവിച്ചിരിക്കുമ്പോള് തന്നെ പുണ്യവാളനാകാനുള്ള അവസരം നിന്നെ തേടിയെത്തിരിക്കുന്നു.ഈ ഭൂമി മലയാളത്തില് നീയല്ലാതെ മറ്റാറ്‌ക്കും അതിനുള്ള യോഗ്യതയില്ല. ദൈവത്തിന്റെ തെരഞ്ഞെടുത്ത പുത്രനാണ് നീ.ഇതിനു മുന്‌പു മോശക്കല്ലാതെ മറ്റൊരാള്‍ക്കും ഇത്തരമൊരനുഗ്രഹം ദൈവം നല്‌കിയിട്ടില്ല.

മോശക്കു കാനാന്‌ ദേശം നല്‌കിയതു പോലെ നിനക്കും അനുഗ്രഹിക്കപെട്ട ഒരു ദേശം ദൈവം നല്‍കപെട്ടിരിക്കുന്നു. ബുലോഗം എന്നാണതിന്റെ പേര്. നീയവിടം പോകണം. പുലികളാണവിടം വാഴുന്നതു.ഇപ്പോഴുള്ള പുലികളേ ഞാന് ഒതുക്കി തരും..പ്അവിടെ നീ തേനും പാലും ഒഴുക്കണം. നിന്റെ സാഹിത്യ സൃഷ്ടികളാല് അവിടം നീ വളറ്‌ത്തിയെടുക്കണം. നിന്നെ പിന്‌പറ്റാന് നിരവധി ആള്‍ക്കാരുണ്ടാകും. നിനക്കു കൂട്ടിനായി ദൈവത്തിന്റെ തെരഞ്ഞെടുത്ത പത്രമായ സനോരമ നിന്റെ കൂടെയൂണ്ടാകും. നിന്റെ അപദാ‍നങ്ങള് വാഴ്ത്തിയെഴുതാന് മഞ്ചല്‌ക്കാരനെന്നൊരാ‍ളിനെ ഞാന് തരും. ബുലോഗത്തിലെ എല്ലാവരും നിന്നെ വാഴ്ത്തും, നീ അവിടെ പോയി മുട്ടത്തു വറ്‌ക്കിയെയും, പമ്മനെയും തോല്‌പ്പിക്കുന്ന രീതിയിലൂള്ള സാഹിത്യ രചനകള് നടത്തുക. ആദ്യമാദ്യം ജനങ്ങളെ നീ നിന്റെ ഞൊടുക്കു വിദ്യകള് കൊണ്ട് കയ്യിലെടുക്കുക. സ്ത്രികള് കൂട്ടമായി ചാറ്‌ളിച്ചായ എന്നു വിളിച്ചു നിന്റെ പിറകെ വരും, ശേഷം നിന്റെ കയ്യില്..

എന്നാല്‌ നിനക്കൊരു പാടു പ്രയാസങ്ങള് അവിടെ നേരിടേണ്ടി വരും. മുന്‌മൊഴികളും, ചെറുമൊഴികളും നിന്നെക്കുറിച്ചുള്ള അപദാനങ്ങള് മറ്റുള്ളവരിലെത്തുന്നതില് നിന്നും നിന്നെ തടഞ്ഞുകൊണ്ടിരിക്കും!!!!!!! അനോണിയായും മറ്റും നിനക്കു നേരെ കൂരമ്പുകള് പാഞ്ഞു വരും. നിന്റെ രചനകള് അശ്ലീലമെന്നു, പൈങ്കിളിയെന്നും പറഞ്ഞു അവറ് നിന്നെ ആക്രമിക്കും. എന്നാലിതിനെയൊക്കെ മറികടന്ന് നീ ദൈവത്തിന്റെ നിയോഗം നടത്തിയെടുക്കുക….!!

ഇത്രയും പറഞ്ഞു ദൈവ ദൂതന് അവിടെ നിന്നും നിഷ്ക്രമിച്ചു. എന്നു വെച്ചാല് സ്ഥലം വിട്ടു എന്നറ്‌ത്ഥം.!!!!!

ചാറ്‌ളി ഞെട്ടിയെഴുന്നേറ്റു. ഇങ്ങനെയൊരു സ്വപ്നം മുന്‌പ് കണ്ടിട്ടില്ല. ഇനിയിപ്പൊ അങ്ങനെയൊരു സ്ഥലം ഉണ്ടായിക്കൂടെന്നില്ലലൊ. എന്തായലും അതിന്റെ നിജസ്ഥിതി അന്വേഷിച്ചിട്ടു തന്നെ കാര്യം.

അങ്ങനെ പിറ്റെ ദിവസം മുതല് ചാറ്‌ളീ ബുലോഗത്തെ ക്കുറിച്ചുള്ള അന്വേഷണത്തിലായി. കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല, അന്വേഷിപ്പിന് കണ്ടെത്തുവിന് എന്ന ബൈബീള് വാക്യം അന്വറ്‌ത്ഥമാക്കുന്ന രീതിയില് ചാറ്‌ളി ബുലോഗം കണ്ടു പിടിച്ചു….!!!

അങ്ങനെ തനിക്കുകിട്ടിയ വെളിപാടു യാഥാറ്‌ഥ്യമാക്കുന്നതിനായി ചാറ്‌ളി അക്ഷീണം പ്രയത്നിച്ചു. ചാറ്‌ളിയുടെ തൂലിക തുമ്പില് നിന്നും വാക്കുകള് വരികളായി ഒഴുകിയൊഴുകി വന്നു തുടങ്ങി. വാക്കുകളു അനറ്‌ഗ്ഗള നിറ്‌ഗ്ഗളം ആ തൂലിക തുമ്പില് നിന്നും നിറ്‌ഗ്ഗമിച്ചു കൊണ്ടേയിരുന്നു. അങ്ങനെ ചാറ്‌ളിയുടെ രചനകള് പുറത്തു വന്നു തുടങ്ങി…അതിനൊരു പേരും കൊടുത്തു……ചാറ്‌ളിത്തരങ്ങള്…..!!!!!

പതുക്കെ പതുക്കെ അതിന്റെ ഓളങ്ങള് ബൂലോഗരുടെ വായനയുടെ ഭാഗമായി ഇത്തരത്തിലുള്ള രചനകള്‌ അടുത്തെങ്ങും അവറ് വായിച്ചിട്ടില്ല. മുന്‍പ് വായിച്ചിരുന്നു. മൊടകരം പുരാണം എന്നുള്ള പേരില്. പ്രിന്റ് മീഡിയ അതെടുത്തിട്ടു പുസ്തകമാക്കി അതോടു കൂടി അതെഴുതിയ ആളിനെ ഒരു വഴിക്കിരുത്താന് അവറ്ക്ക് കഴിഞ്ഞു. അതെഴുതിയ ആശാനിപ്പൊ ആശയദാരിദ്യം ബാധിച്ചു ഒരു മൂലക്കു കുത്തിയിരുപ്പാണ്. ഒന്നും പുറത്തേക്കു വരുന്നില്ല

ചാറ്‌ളിയുടെ രചനകള് ബൂലോഗമൊട്ടാകെ പോപ്പുലറായിത്തുടങ്ങി..രചനകളിങ്ങനെ കൂടുകയാണ്. മാസത്തില് അഞ്ചും ആറും രചനകള്. ചിലപ്പോള് ഒരു ആഴ്ച തന്നെ ഉണ്ടാകും അത്രയും രചനകള്..

ആളുകള് കൂട്ടം കൂട്ടമായി ആ രചനകള് തേടി പോയി. ഒന്നാം തീയതി തലേദിവസവും, ക്രിസ്തുമസ്സിനും ഓണത്തിനും ആളുകല് ബിവറേജസിൽ ക്യൂവായി നില്‍ക്കുന്നതിലും കൂടുതലായി ചാറ്‌ളിത്തരങ്ങള്‍ക്കു മുന്നില് ആളുകള് തടിച്ചു കൂടി. അതങ്ങനെ കൂടി കൂടി ബുലോഗ സാഗരമായി. ജനങ്ങളിങ്ങനെ ഒഴുകിഒഴുകിയെത്തുകയാണ്. ചാറ്‌ളിത്തരങ്ങള്‍ക്കു മുന്നിലെ തിരക്കൊഴിവാക്കാനായി ആയുധധാരികളായ ബുലോഗ പോലീസിനെ 24 മണിക്കൂറും അവിടെ ഡ്യൂട്ടിക്കിട്ടു.

പത്രക്കാരെങ്ങനെയൊ ഈ വിവരം മണത്തറിഞ്ഞു. മറ്റുള്ളതെല്ലാം പത്രക്കാരൊഴിവാകി കൊടയും കൊടചക്രവും എടുത്തു ചാറ്‌ളിത്തരങ്ങളിലേക്ക് പാഞ്ഞു. ചാനലുകളീല് ലൈവായി വാറ്‌ത്ത വന്നു തുടങ്ങി..
ഇങ്ങനെ പത്രങ്ങളും ചാനലുകളും വഴി വിവരമറിഞ്ഞ ജനങ്ങളിങ്ങനെ കൂട്ടം കൂട്ടമായി അവിടെക്കൊഴുകവെ…

പതുക്കെ പതുക്കെ ചാറ്‌ളിത്തരങ്ങള്‍ക്കു മുന്നില് കച്ചവടക്കാറ് കൂട്ടം കൂട്ടമായെത്തി, അവരവിടെ ടെന്റടിച്ചു കടകള് കെട്ടി ത്തുടങ്ങി. തമിഴന്മാറ് ക്യൂവില് നില്‍ക്കുന്നവറ്ക്ക് കപ്പലണ്ടിയും, കടലയും വിറ്റു തുടങ്ങി. പെപ്സിയും കോളയുമായി ക്യൂവില് നില്‌ക്കുന്ന ജനങ്ങള്‍ക്കു നല്‍കി അവരുടെ ദാഹം തീറ്ത്തു തുടങ്ങി. കെ എസ് ആറ് ടി സി പ്രത്യേക സറ്‌വീസ് ചാറ്‌ളിത്തരങ്ങളിലേക്കു തുടങ്ങി. റെയില്‍‌വേയും, തുടങ്ങി അവിടേക്ക് സറ്വ്വീസ്. അന്താരാഷ്ട്ര വിമാനകമ്പനികളെലാം മറ്റുള്ള എല്ലാ സറ്‌വ്വീസുകളും നിറ്ത്തി അവിടെക്കു വഴി തിരിച്ചു വിട്ടു.

ജനങ്ങളിങ്ങനെ വന്നു കൊണ്ടേയിരിക്കുന്നു. സ്ത്രീജനങ്ങളാണ് കൂടുതലും. പോലീസിനെ ക്കൊണ്ട് ജനങ്ങളെ നിയന്ത്രിക്കാന് കഴിയാതെ വരുന്നു. ഭരണകൂടം അലറ്‌ട്ടാ‍യി. പോലീസ് ജനത്തെ നിയന്ത്രിക്കാന് കഴിയാതെ ആകാശത്തെക്കു വെടിവെച്ചു. താഴെ നടക്കുന്ന ബഹളങ്ങളൊന്നും ഗൌനിക്കാതെ ആകാശത്തു കൂടി പറന്നു പോയ ഒരു കാക്ക ദേ കിടക്കുന്നു താഴെ…(ചാറ്‌ളിയെ മൈന്‌ഡ് ചെയ്യാതെ നടന്നാല് ഇതായിരിക്കും ഗതി കാക്കെ…!!!!!)

ചാനലുകളിലെല്ലം തല്‍ക്ഷണ ചറ്‌ച്ചകളാണ്. വിഷയം ചാറ്‌ളിയുടെ രചനകള് തന്നെ. ഒരു ദിവസം പോലും ഒഴിവില്ലാതെയുള്ള ചറ്‌ച്ചകള്. ഒരു ചാനലില് ചാറ്‌ളിയുടെ രചനയെ വിലയിരുത്താന് കേന്ദ്ര സാഹിത്യ അക്കാ‍ദമി അവാറ്ഡ് നേടിയ ആളിനെകൊണ്ട് വരുന്നു. ഇതു കണ്ട മറ്റൊരു ചാനല്‌ ചാകാന് കുഴിയിലേക്കു കാലും നീട്ടിയിരുന്ന ഒരു ജ്ഞാനപീഠ അവാറ്‌ഡ് ജേതാവിനെ കൊണ്ടു വരുന്നു. ഇതു കണ്ട സഹികെട്ട മറ്റൊരു ചാനല്‌ ഉടന് പ്രത്യേക ഫ്ലൈറ്റ് ചാറ്‌ട്ട് ചെയ്തു ഒരു നോബല്‌ സമ്മാന ജേതാവിനെ കൊണ്ട് വന്നു ചാറ്-ളിയുടെ രചനകളെ ക്കുറിച്ച് ചറ്‌ച സംഘടിപ്പിച്ചു തുടങ്ങി.. പ്രേക്ഷകരുടെ അഭിപ്രായങ്ങളും പുട്ടിനു പീര എന്ന എന്ന നിലയില് ഇടക്കിടക്ക് കൊടുത്തു കൊണ്ടെയ്യിരുന്നു. ആകെക്കുടി ഒരു ബഹളമയം!!!!

പത്രങ്ങളും വെറുതെയിരുന്നില്ല. അവരും അടിച്ചു കൂട്ടി പ്രത്യേക പതിപ്പുകള്. എന്നിട്ടതിനു പേരും കൊടുത്തു ചാറ്‌ളിസ് സ്പെഷല്‌ പതിപ്പ്. അടിക്കുന്ന പത്രങ്ങളേല്ലാം അപ്പോളപ്പോള് തന്നെ വിറ്റു തീരുകയാണ്.

മന്ത്രിമാറ്‌ക്ക് ഇരിപ്പുറക്കുന്നില്ല, പ്രത്യേക സമ്മേളനങ്ങളു വിളിച്ചുകൂട്ടി ചാറ്‌ളിയെ തങ്ങളുടെ പക്ഷത്തേക്കുകൊണ്ട് വരണമെന് അവറ് പാർട്ടി സെക്രട്ടറീമാരൊടും പ്രസിഡന്റുമാരോടും പറഞ്ഞു തുടങ്ങി. രാഷ്ട്രിയ നേതാക്കന്മാരെല്ലാവരും ചാറ്‌ളിയുടെ കൂട്ടു തേടി. സിനിമാക്കാരെല്ലാവരും ചാറ്‌ളിയുടെ അടുത്ത സുഹൃത്തുക്കളായി.

അങ്ങനെ ചാറ്‌ളി പതിനഞ്ചു ലോകത്തിലും (ഈരേഴുപതിനാലുലോകവും പ്ലസ് ബൂലോകവും) വളരെയധികം പോപ്പുലറായി വരവെ…!!!!!

എവിടെയുമുണ്ടാകുമല്ലൊ പിന്തിരിപ്പന് ശക്തികള്‌. അവര് ചാറ്‌‌ളിക്കെതിരെ പ്രചരണമാരംഭിച്ചു. മുന്‌മൊഴികള് വഴി വരുന്ന ചാറ്‌ളിയുടെ അപദാനങ്ങള് അവറ് സെന്‍സറ് ചെയ്തു തുടങ്ങി. പെണ്‌കൊടികളെ ഉപയോഗിച്ചു ചാറ്‌ളിക്കെതിരെ അപവാദങ്ങള് പരത്തിത്തുടങ്ങി. ചാറ്‌ളി എഴുതുന്നതു അശ്ലിലമാണെന്നും, പൈങ്കിളിയാണെന്നും ചാറ്‌ളിത്തരങ്ങളില് ആരും തന്നെ അഭിപ്രായം പറയാന് പാടില്ല എന്നും മറ്റും പരസ്യമായി തന്നെ പ്രചാരണ പരിപാടികളും ആരംഭിച്ചു..ഇതില് പ്രതിഷേധിച്ച് ചാറ്‌ളി പി മുന്‌മൊഴികള് വഴിയുള്ള തന്റെ അപദാനങ്ങള് ബ്ലോക്ക് ചെയ്തു. ചാറ്‌ളി പരസ്യമായി തന്നെ പറഞ്ഞു. തന്റെ അപദാനങ്ങള് ചെറുമൊഴികള് കഴുത്തിനു പിടിക്കുകയാണെന്ന്.

ഒന്നിനെയും കൂസാത്ത ചാറ്‌ളീ പ്രതിഷേധക്കാരോടു പറഞ്ഞു നിങ്ങളെന്റെ വീടിന്റെ മുന്നില് ധറ്‌ണ്ണയിരിക്കാതെ എന്നെ പ്രകീറ്‌ത്തിക്കുന്നവരോടു പറയുക. എന്റെ രചനകളില് നിങ്ങള് അപദാന്ങ്ങളൊന്നും തന്നെ ഇടാന് പാടില്ല എന്നു. ഞാനെന്തായാലും ദൈവത്തിന്റെ തെരഞ്ഞെടൂത്ത പുണ്യവാ‍ളനാണ്. ജിവിച്ചിരിക്കുമ്പോള് തന്നെ പുണ്യവാളനാകാന് ഭാഗ്യം സിദ്ധിച്ച ഒരേ ഒരാള്….ചാറ്‌ളിയെ ഒരു വഴിക്കാക്കാന്‌ ഇനി ദൈവത്തിനു പോലും പറ്റുകയില്ല .!!!!

എന്നാലിത്രയും അപവാദങ്ങള് പറഞ്ഞു പരത്തിയിട്ടും ചാറ്‌ളിയുടെ പ്രസിദ്ധി പിന്നെയും വറ്‌ദ്ധിച്ചു വന്നു. ചാറ്‌ളിയില് നിന്നും ഉപദേശങ്ങള് വാങ്ങുവാനും മറ്റുമായി പുതിയ പുതിയ എഴുത്തുകാറ് ചാറ്‌ളിയെ തേടി വന്നു തുടങ്ങി. ചാറ്‌ളിയുടെ വചനങ്ങള് അരുളപ്പാടുകളായി ജനങ്ങള് സ്വീകരിച്ചു തുടങ്ങി. ഒരു വാക്കിനായി ജനങ്ങള് ഭക്ഷണ പാനീയങ്ങളുപേക്ഷിച്ചു കാത്തിരുന്നു. ചാറ്‌ളിയുടെ ദറ്‌ശനങ്ങളെയെല്ലാം കൂട്ടീ ചേറ്‌ത്തു ചാറ്‌ളിയുടെ അനുയായികള് അതിനെ ഒരു ഇസമാക്കി മാറ്റിയെടുത്തു. അതിനെ ചാറ്‌ളിസം എന്നൊരുപേരും കൊടുത്തു, അതിനെ പ്രചരിപ്പിക്കാന് മിഷനറിമാരെ നിയോഗിച്ചു.

ചാറ്‌ളിത്തരങ്ങളിന്നൊരു തീറ്‌ത്ഥാടന കേന്ദ്രമാണ്. പുതിയ പുതിയ എഴുത്തുകാരവിടെ വന്നു ചാറ്‌ളിയുടെ വാക്കുകള് സ്വീകരിച്ചു അവിടെ കുന്തിരിക്കവും, മറ്റും പുകച്ച് സായുജ്യമടയുന്നു. അങ്ങനെയങ്ങനെ ചാറ്‌ളി തനിക്കുലഭിച്ച സ്വപ്ന ദറ്‌ശനത്തെ യാഥാറ്‌ഥ്യമാക്കി മാറ്റി..അങ്ങനെ അഹങ്കാരം ലവലേശമില്ലാതെ, തന്റെ പ്രസിദ്ധിയെക്കുറിച്ച് തെല്ലും വേവലാതിപ്പെടാതെ ചാറ്‌ളി തോമസ് തന്റെ രചന് അഭംഗുരം നിറ്‌വ്വഹിച്ചു വന്നു..കാലാകാലങ്ങളായി തന്റെ വെളിപാടുകളിലൂടെ ജനങ്ങളെ ബോധവല്‌ക്കരിക്കുകയ്യും ചെയ്യുന്നു. ചാറ്‌ളിയുടെ അപ്രമാദിത്യം ചോദ്യം ചെയ്യപ്പെടാതെ തുടറ്‌ന്നു കൊണ്ടേയിരിക്കുന്നു..

അങ്ങനെയങ്ങനെ ദൈവവചനം അന്വറ്‌ത്ഥമാക്കികൊണ്ട് ചാറ്‌ളിയെ വിശുദ്ധ പുണ്യ്‌വാളനായി ദൈവം തന്റെ അരുളപ്പാടിലൂടെ ബൂലോഗത്തിലേക്കു അവതരിപ്പിച്ചു. ഇപ്പോള് മലയാളക്കര സംതൃപ്തരാണ്…!!!

വിശുദ്ധ ചാറ്‌ളി തോമാ പുണ്യവാ‍ളന് വാഴ്ക…!!!!!!!

7 comments:

Simy Chacko :: സിമി ചാക്കൊ said...

ഈ എഴുത്തിന്റെ ശൈലി നല്ല പരിചയം തൊന്നുന്നല്ലൊ ... ആരാ ഇത് എഴുതിയത് ...

തോമസ് പാലാ‍യ്ക്കു ശേഷം വന്ന ‘മദ്യ’ തിരുവിതാങ്കൂരിന്റെ രോ‍ാമാഞ്ചമാണു ചാറ്ലി

Unknown said...

ഞാന്‍ ചാര്‍ളിയുടെ കടുത്ത ഒരു ‘ഭാന്‍’ ആണ്. വിശുദ്ധ ചാര്‍ളി പുണ്യാളന്‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ.

ഓടോ: എഴുത്ത് കലക്കി. അറിയാവുന്ന ആരോ ആണ് എന്നൊരു തോന്നല്‍. അനാ അവന്‍ യാര്‍?

Anonymous said...

ഇതുപോലൊന്ന്‌ പണ്ടേതോ ബ്ലോഗില്‍ വായ്യിച്ച ഓര്‍മ്മ..

ജീമെയില്‍ ഐഡിയില്‍ “അവന്‍” എന്നുള്ള ഏതോ യവന്‍ തന്നെയാണേ അതും എഴുതിയത്!

ഞാനൊരു സൂര്യനമസ്കാരം ചെയ്യട്ടേ ;)

പോസ്റ്റ് തനി ചവറാണെന്നു പറയേണ്ട ആവശ്യമില്ലല്ലോ? ഏതോ ചേട്ടന്മാരും ചേച്ചിമാരുടേയും നിര്‍ബന്ധത്തെത്തുടന്നുള്ള ഒരു “കൂലിയെഴുത്ത്ത്” എന്നു വിശേഷിപ്പിക്കാമ്മ്

നടക്കട്ട്!

* പോസ്റ്റ് വായിച്ച് ആളെ പിടിക്കിട്ടിയപോലെ, ഈ കമന്റ് വായിച്ചാലും കമറ്റിയ ആളെ പിടികിട്ടും ;) അപ്പോ സ്കോറ് 1-1

Anonymous said...

ഇത് ഒളിവില്‍ പോയ നമ്മുടെ പഴയ കക്ഷിയുടെ പോസ്റ്റല്ലേ?

അപ്പോള്‍ ഇവിടെ ഒക്കെ തന്നെഉണ്ടായിരുന്നു അല്ലേ? എയറിലായിരുന്നാ?

മായാവി.. said...

ഞാന്‍ ചാര്‍ളിയുടെ കടുത്ത ഒരു ‘ഭാന്‍’ ആണ്. വിശുദ്ധ ചാര്‍ളി പുണ്യാളന്‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ.“

ബാബുരാജ് ഭഗവതി said...

നല്ല ഭാഷയാണ്.
നന്നായിരുന്നു

ഞാന്‍ ആചാര്യന്‍ said...

അവന്‍ താനല്യോ ഇവനെന്നു വര്‍ണ്ണ്യത്തിലാശങ്ക

ബു-ല്‍ പ്രേക്ഷകാഖ്യാലംക്രുതി